വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​വേ​ശ ജ​യം. വെ​ല്ലിം​ഗ്ട​ണി​ലെ സ്കൈ ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 19 റ​ൺ​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് 145 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 32 റ​ൺ​സെ​ടു​ത്ത ടിം ​റോ​ബി​ൻ​സ​ണും 26 റ​ൺ​സെ​ടു​ത്ത ഡെ​യ്ൻ ക്ലീ​വ​റി​നും 19 റ​ൺ​സെ​ടു​ത്ത നി​ക്ക് കെ​ല്ലി​ക്കും മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ജെ​റാ​ൾ​ഡ് കോ​ട്ട്സെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഒ​ട്ട്നെ​യ്ൽ ബാ​ർ​ട്ട്മാ​നും പ്രെ​നേ​ള​ൻ സു​ഭ്രാ​യെ​നും കേ​ശ​വ് മ​ഹാ​രാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വി​യാ​ൻ മു​ൾ​ഡ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ൺ​സെ​ടു​ത്ത​ത്. വി​ക്ക​റ്റ് കീ​പ്പ​ർ കോ​ന്ന​ർ എ​സ്റ്റ​ർ​ഹു​യ്സെ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും റു​ബി​ൻ ഹെ​ർ​മാ​ന്‍റെ​യും ടോ​ണി ഡി. ​സോ​ർ​സി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് പ്രോ​ട്ടീ​സ് മി​ക​ച്ച് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

കോ​ന്ന​ർ എ​സ്റ്റ​ർ​ഹു​യ്സെ​ൻ 57 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ന്ന​റി​ന്‍റെ ഇ​ന്നിം​ഗ്സ്. റു​ബി​ൻ ഹെ​ർ​മാ​ൻ 28 റ​ൺ​സാ​ണെ​ടു​ത്ത​ത്. ടോ​ണി ഡി. ​സോ​ർ​സി 23 റ​ൺ​സ് സ്കോ​ർ ചെ​യ്തു. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മി​സ​ൺ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. സ​ക്കാ​റി ഫോ​ൽ​ക്ക്സും ബെ​ൻ സി​യേ​ഴ്സും കോ​ൾ മ​ക്‌​ക്കോ​ഞ്ചി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്തി (2-2). ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും മ​ത്സ​ര​ങ്ങ​ളി​ൽ ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​രം.