മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സാ​യി​ൽ നി​സാര ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യ മ​ർ​ദി​ച്ചു. കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സ​ന്ദീ​പ് പാ​വ​ർ എ​ന്ന യു​വാ​വാ​ണ് മ​ർ​ദി​ച്ച​ത്. നാ​ല് വ​യ​സു​കാ​ര​നാ​യ വി​ഘ്‌​നേ​ഷി​നെ പ്ര​തി നി​ല​ത്ത​ടി​ക്കു​ക​യും ത​ല ഇ​രു​ന്പ് വ​ടി​യി​ൽ ഇ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ഓ​ട്ടോ​യി​ൽ ഇ​രു​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്ന വി​ഘ്‌​നേ​ഷി​നെ സ​ന്ദീ​പ് കാ​ലു​ക​ളി​ൽ പി​ടി​ച്ച് വ​ലി​ച്ച് താ​ഴെ​യി​ട്ടു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ത​ല ഇ​രു​ന്പ് വ​ടി​യി​ൽ ഇ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ഘ്‌​നേ​ഷി​ന്‍റെ പി​താ​വിനോടു​ള്ള പ​ക വീ​ട്ടാ​നാ​യി​രു​ന്നു ഇ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്ത​ത്.

വി​ഘ്‌​നേ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.