ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര മു​ൻ എം​എ​ൽ​എ എം. ​മു​ര​ളി(73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് അ​ന്ത്യം. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. പി​ന്നീ​ട് കാ​യം​കു​ള​ത്തും ചെ​ങ്ങ​ന്നൂ​രി​ലും മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

കെ​എ​സ് യു​വി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 1972 മു​ത​ൽ 77 വ​രെ കെ​എ​സ്‌​യു ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 1982 മു​ത​ൽ ഏ​ഴു വ​ർ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നി​ല​വി​ൽ എ​ഐ​സി​സി അം​ഗ​മാ​ണ്. മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല ചെ​റു​കോ​ലി​ല്‍ മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: രമാദേവി.