ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (JLF 2026) മുതിർന്ന മാധ്യമപ്രവർത്തകൻ വീർ സംഘ്‌വിയുമായി നടത്തിയ സംഭാഷണത്തിൽ ഉമർ ഖാലിദ് കേസിൽ തൻ്റെ നിലപാടുകൾ വ്യക്തമാക്കി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അഞ്ച് വർഷത്തോളമായി വിചാരണയില്ലാതെ തടവിൽ കഴിയുന്ന ഉമറിൻ്റെ കേസിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുറ്റം തെളിയുന്നതുവരെ ഓരോ വ്യക്തിയും നിരപരാധിയാണെന്നതാണ് ഇന്ത്യൻ നിയമത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിചാരണ വൈകുന്നത് തടങ്കലിനെ ഒരു ശിക്ഷയായി മാറ്റുന്നു. “ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിൽ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു,



