ലോകമെമ്പാടുമുള്ള വനങ്ങളെയും വന്യപ്രദേശങ്ങളെയും കാട്ടുതീ കൂടുതൽ കൂടുതൽ നശിപ്പിക്കുന്നതിനാൽ ശാസ്ത്രജ്ഞർ അടിയന്തിരമായി മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ 95% കാട്ടുതീയും മനുഷ്യൻ്റെ പ്രവർത്തനങ്ങളിൽ നിന്നാണെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ (എഫ്എസ്ഐ) ഞെട്ടിപ്പിക്കുന്ന ഡാറ്റ വെളിപ്പെടുത്തുന്നു.

ആഗോളതാപനം ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നുണ്ട്. വരൾച്ചയും വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും ദീർഘകാലം നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങളും കാട്ടുതീ പടരാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു.

2004 മുതൽ 2017 വരെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ, രാജ്യത്ത് അതിശക്തമായ കാട്ടുതീയുടെ എണ്ണത്തിൽ പത്തിരട്ടി വർദ്ധനവുണ്ടായതായി കണ്ടെത്തി. 3,028 ആയിരുന്ന കാട്ടുതീ സംഭവങ്ങൾ ഇക്കാലയളവിൽ 30,824 ആയി ഉയർന്നു. എഫ്.എസ്.ഐയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വനപ്രദേശങ്ങളുടെ മൂന്നിലൊന്ന് ഭാഗവും കാട്ടുതീ ഭീഷണിയിലാണ്. ഇതിൽ 9.89% വനങ്ങൾ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.