ചെ​ന്നൈ: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ത്തും ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​തു​ട​ങ്ങി. സെ​യ്താ​പേ​ട്ട്, സി​ഐ​ടി ന​ഗ​ർ, ടീ ​ന​ഗ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ൽ​പി​ജി ല​ഭ്യ​ത​ക്കു​റ​വ് മൂ​ല​മാ​ണ് ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്ന ബോ​ർ​ഡും ഹോ​ട്ട​ലു​ക​ളു​ടെ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​ണ്ട്.

ചി​ല ഹോ​ട്ട​ലു​ക​ൾ ഒ​ൻ​പ​ത് സി​ലി​ണ്ട​റു​ക​ളോ​ള​മാ​യി​രു​ന്നു ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ചി​ല ഹോ​ട്ട​ലു​ക​ൾ വി​റ​ക​ടു​പ്പി​ലേ​ക്ക് മാ​റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഹോ​ട്ട​ലു​ട​മ​ക​ൾ ചെ​യ്തു​തു​ട​ങ്ങി.