അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ എ​ലൂ​രു ജി​ല്ല​യി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ടു.

ഗു​ണ്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ഴ​മി​ല്ലെ​ന്ന് ക​രു​തി ന​ദി​യി​ലി​റ​ങ്ങി​യ ഇ​വ​ർ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​ന്ത​ൽ അ​റി​യാ​മാ​യി​രു​ന്ന ര​ണ്ട് പേ​ർ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

ഇ​തു​വ​രെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. കാ​ണാ​താ​യ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.