അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ കാ​റി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ബം​ഗു​ളൂ​രു​വി​ൽ നി​ന്നും തി​രു​പ്പ​തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​ല​മ​നേ​രു​വി​ന് സ​മീ​പ​മു​ള്ള നാ​ലു​വ​രി​പ്പാ​ത​യി​ൽ രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഞ്ച് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

മ​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ സ്ത്രീ​ക​ളാ​ണ്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.