കോട്ടയം: വിവിഐപി ഹെലികോപ്റ്ററുകളടക്കം ഇറങ്ങാന്‍ പറ്റുന്ന രീതിയില്‍ കുമരകത്ത് ഹെലിപ്പാഡ് നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ ബജറ്റില്‍ അനുവദിച്ചു. രാഷ്ട്രതലവന്മാരടക്കം സന്ദര്‍ശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടല്‍ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഗുണകരമാവുന്ന തീരുമാനമാണിത്.
24 വര്‍ഷം മുമ്പ് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സന്ദര്‍ശനത്തിലൂടെയാണ് കുമരകം രാജ്യാന്തര ശ്രദ്ധ നേടുന്നത്. പ്രധാന വ്യക്തികള്‍ക്ക് കുമരകത്ത് ഇറങ്ങാന്‍ പറ്റുന്ന വലിയ ഹെലിപ്പാഡ് വരുന്നതോടെ രാജ്യാന്തര ടൂറിസം രംഗത്തും മറ്റു മേഖലകളിലും വലിയ അവസരങ്ങളാണ് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ കാത്തിരിക്കുന്നത്.



