കൊ​ച്ചി: പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ‌ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് ആ​റു പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ര​ക്ഷ​പ്പെ​ട്ട അ​ഞ്ചു പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ൽ​എ​ൻ​ജി ജെ​ട്ടി​ക്ക് സ​മീ​പം മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സെ​ന്‍റ് സേ​വ്യ​ര്‍ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​ലി​ല്‍ മു​ങ്ങി​യ ബോ​ട്ട് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

ക​ട​ൽ​ത്തി​ര​ക​ളി​ൽ പെ​ട്ട് ബോ​ട്ടി​ന്‍റെ അ​ടി​പ്പ​ല​ക ത​ക​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ഗി​ക​മാ​യി മു​ങ്ങി​യ ബോ​ട്ട് ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്.