ക​ട്ട​ക്: ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച് 10 രോ​ഗി​ക​ൾ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട്ട​ക്കി​ലെ എ​സ്‌​സി​ബി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ട്രോ​മാ കെ​യ​ർ ഐ​സി​യു​വി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രോ​ഗി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പു​ല​ർ​ച്ചെ 2:30 നും ​മൂ​ന്നി​നു​മി​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഒ​ഡീ​ഷ​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് എ​സ്‌​സി‌​ബി ആ​ശു​പ​ത്രി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി, ആ​രോ​ഗ്യ​മ​ന്ത്രി മു​കേ​ഷ് മ​ഹാ​ലിം​ഗ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി സ​ന്ദ​ർ​ശി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ​യും അ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ആ​കെ 23 രോ​ഗി​ക​ളെ മ​റ്റ് വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി. ഗു​രു​ത​ര​മാ​യ ഏ​ഴ് രോ​ഗി​ക​ൾ മ​റ്റ് ഐ​സി​യു​വു​ക​ളി​ലേ​ക്കും വാ​ർ​ഡു​ക​ളി​ലേ​ക്കും മാ​റ്റു​ന്ന​തി​നി​ടെ മ​രി​ച്ചു, മ​റ്റ് മൂ​ന്ന് രോ​ഗി​ക​ൾ പി​ന്നീ​ട് മ​രി​ച്ചു. പ​രി​ക്കേ​റ്റ രോ​ഗി​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്, ”മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.