ല​ക്നോ: കാ​ൺ​പൂ​രി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ധെ ന​ഗ​ർ സ്വ​ദേ​ശി​നി കാ​ജ​ൾ (11) ആ​ണ് അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ​നി​യാ​ഴ്ച സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ കാ​ജ​ൾ സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ത്. ഉ​ട​ൻ ത​ന്നെ ക​ജ​ളി​ന്‍റെ മാ​താ​വ് അ​യ​ൽ​ക്കാ​രെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി.

അ​യ​ൽ​ക്കാ​ർ ടെ​റ​സി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും കാ​ജ​ൾ മ​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.