കൊല്ലം: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ കൗ​മാ​ര​ക്കാ​ര​ൻ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. കൊ​ല്ലം മ​രു​ത്ത​ടി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഹ​രി​കൃ​ഷ്ണ​ൻ(18) എ​ന്ന​യാ​ൾ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഹ​രി​കൃ​ഷ്ണ​നും സ​ഹോ​ദ​ര​നും ബ​ന്ധു​വു​മാ​ണ് ഉ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. 

ക്രൂരമർദനത്തിനിടെ മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​യേ​റ്റ ഹ​രി​കൃ​ഷ്ണ​ന് ബോ​ധം പോ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ് ഹ​രി​കൃ​ഷ്ണ​ൻ.

സം​ഭ​വ​ത്തി​ൽ സു​നി​ൽ, ര​തീ​ഷ് എ​ന്നി​വ​രെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്.