കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​നു പി​ന്നി​ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് അ​വ​ര്‍ക്കി​ട​യി​ല്‍ സ്പ​ര്‍ധ വ​ള​ര്‍ത്താ​നു​ള്ള നീ​ക്ക​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍ട്ടി​യും ന​ട​ത്തു​ന്ന​ത്. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍ല​മെ​ന്‍റില്‍ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്‍.

കേ​ര​ള​ത്തി​ല​ട​ക്കം, പ്ര​ത്യേ​കി​ച്ചു ക്രി​സ്ത്യ​ന്‍ സ​ഭ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണി​ത്. സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും വ​രി​ഞ്ഞുമു​റു​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ സ​മ​യം നോ​ക്കി​യാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഈ ​ബി​ല്‍ പാ​ര്‍ലി​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി അ​പ്പോ​ള്‍ത്ത​ന്നെ പാ​ര്‍ലി​മെ​ന്‍റി​ല്‍ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.

വി​ദേ​ശ സം​ഭാ​വ​ന വാ​ങ്ങു​ന്ന ഏ​ത് സ്ഥാ​പ​ന​വും ഏ​തു സ​മ​യ​ത്തും കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ബി​ല്ലി​ല്‍ പ​റ​യു​ന്ന​ത്. എ​ന്തി​ന് വേ​ണ്ടി​യാ​ണ്, ആ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു ഭേ​ദ​ഗ​തി ബി​ല്‍ കൊ​ണ്ടു വ​ന്ന​തെ​ന്ന് കേ​ര​ള​ത്തി​ല്‍ വ​ന്നു പ്ര​സം​ഗി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റു ബി​ജെ​പി നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​സ്താ​വ​ന കാ​ര്യ​മാ​യെ​ടു​ക്കേ​ണ്ട​തി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത്, സ്ഥാ​നാ​ര്‍ഥി കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ​യ​ല്ലേ പ​റ​യാ​നാ​വു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ആ​ത്മാ​ര്‍ഥ​ത​യു​ണ്ടെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ​ക്കൊ​ണ്ട് ഈ ​ബി​ല്‍ പി​ന്‍വ​ലി​പ്പി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.