പാ​ല​ക്കാ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പി​താ​വ് മ​രി​ച്ചു. കൂ​ന​ത്ത​റ​യി​ലാ​ണ് സം​ഭ​വം. കാ​വു​ങ്ക​ര വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(63) ആ​ണ് മ​രി​ച്ച​ത്.

ഉ​ണ്ണി​കൃ​ഷ്ണ​നും മ​ക​ൻ മ​നോ​ജും ഒ​ന്നി​ച്ച് മ​ദ്യ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 23ന് ​മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ സാ​മ്പ​ത്തി​ക വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യി.

പ്ര​കോ​പി​ത​നാ​യ മ​നോ​ജ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ത്ത​ടി കൊ​ണ്ട് ഉ​ണ്ണി​കൃ​ഷ്ന്‍റെ ത​ല​യി​ൽ അ​ടി​ച്ചു. മ​ർ​ദ​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

ശ​ബ്ദം കേ​ട്ടെ​ത്തി​യ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഉ​ണ്ണി​കൃ​ഷ്ണ​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. എ​ന്നാ​ൽ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​രി​ച്ചു.

സം​ഭ​വ​ദി​വ​സം ത​ന്നെ മ​നോ​ജി​നെ ഷൊ​ർ​ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.