ന്യൂഡൽഹി: സ്വകാര്യ വാഹനങ്ങൾക്കായി 3,000 രൂപയുടെ പുതിയ ഫാസ്റ്റ് ടാഗ് പാസ് . പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് സർക്കാർ . ഈ വർഷം ഓഗസ്റ്റ് 15 മുതലാണ് പുതിയ ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ വരുന്നത്. ഫാസ്ടാഗ് ആക്ടിവേറ്റ് ചെയ്ത് 200 ട്രിപ്പുകൾക്ക് ശേഷം ഈ ഫാസ്ടാഗ് വീണ്ടും പുതുക്കണം. എല്ലാ വർഷവും പുതുക്കുന്ന രീതിയിലാവും ഫാസ്ടാഗൻ്റെ പ്രവർത്തനം. തടസ്സമില്ലാത്ത ഹൈവേ യാത്രയ്ക്കായി 3,000 രൂപയാണ് ചെലവ് വരിക. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ ഹൈവേകളിൽ നിന്നും ടോൾ ബൂത്തുകളിൽ നിന്നുള്ള ഓരോ എക്സിറ്റും ഒരു യാത്രയായി കണക്കാക്കും. ഹൈവേകളിലുള്ള കാത്തിരിപ്പിൻ്റെ സമയം കുറയ്ക്കാനും തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിനും പുതിയ പാസ് സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയ യാത്രാ അനുഭവം നൽകാൻ പുതിയ വാർഷിക പാസിനാകുമെന്നാണ് കഴിയുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഫാസ്ടാഗ് സംവിധാനം സഹായിച്ചതായി നിതിൻ ഗഡ്കരി വ്യക്തമാക്കുന്നു. 734 സെക്കൻഡിൽ നിന്ന് 47 സെക്കൻഡായി ഹൈവേകളിൽ സ്വകാര്യവാഹനങ്ങൾ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ ഫാസ്റ്റ് ടാഗ് സംവിധാനം സഹായിച്ചതായി മന്ത്രി വ്യക്തമാക്കി.

60 കിലോമീറ്റർ പരിധിക്കുള്ളിലുള്ള ടോൾ പ്ലാസകളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ ഈ നയം സഹായകരമാണെന്ന് മന്ത്രി നിതിൻ ഗഡ്കരി പറയുന്നു. രാജ്മാർഗ് യാത്ര ആപ്പിലും നാഷണൽ ഹൈവേ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫാസ്ടാഗിനുള്ള ലിങ്ക് ലഭ്യമായിരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾക്കായി സർക്കാർ മറ്റൊരു പദ്ധതി ആവിഷ്കരിച്ചിരുന്നു.