സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ സംഘർഷ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ അധികൃതർ. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പൊലീസും പബ്ലിക് പ്രോസിക്യൂഷനും നിയമ നടപടി കടുപ്പിച്ചത്.

വ്യാജവാർത്തകളോ പ്രകോപനപരമായ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നത് യുഎഇ സൈബർ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം (ഏകദേശം 50 ലക്ഷം രൂപ) പിഴയും ശിക്ഷയായി ലഭിക്കും. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവർക്ക് മാത്രമല്ല, അവ വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഫോർവേഡ് ചെയ്യുന്നവർക്കും ഇതേ ശിക്ഷ ബാധകമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.