തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​ര​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡി.​കെ. മു​ര​ളി ജ​യി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡു ചെ​യ്തു. പാ​ങ്ങോ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ വൈ​ശാ​ഖ​ന്‍ സ​തീ​ശ​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടേ​താ​ണ് ന​ട​പ​ടി. ഒ​രു മാ​ധ്യ​മ​ത്തി​ന്‍റെ വാ​മ​ന​പു​രം ഇ​ത്ത​വ​ണ ആ​ര്‍​ക്കൊ​പ്പം എ​ന്ന ത​ല​ക്കെ​ട്ടോ​ടു​കൂ​ടി​യ പോ​സ്റ്റി​നാ​ണ് വൈ​ശാ​ഖ​ന്‍ ക​മ​ന്‍റി​ട്ട​ത്.

ഇ​ത് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്നാ​ണ് സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. വൈ​ശാ​ഖ​ന്‍റെ പ്ര​വ​ർ​ത്തി സേ​ന​യ്ക്ക് അ​വ​മ​തി​പ്പും ക​ള​ങ്ക​വും ഉ​ണ്ടാ​ക്കി​യെ​ന്നും എ​സ്പി പ​റ​ഞ്ഞു.