പത്തനംതിട്ട: സേവന മേഖലയിൽ മികവ് തെളിയിച്ചവർക്ക് സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡിന് മറിയാമ്മ ഉമ്മൻ ചാണ്ടി അർഹയായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. 18ന് ഉച്ചക്ക് രണ്ടിന് നഗരസഭ കോൺഫറൻസ് ഹാളിൽ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും.
ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം സ്വാന്തനം ഡയറക്ടർ ഫാ. കെ.എസ്. ജോർജ് നിർവഹിക്കും. ഭവന നിർമാണോദ്ഘാടനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി നിർവഹിക്കും.
സമൂഹത്തിലെ നിർധനരായ അർബുദ, വൃക്ക രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സർവിസിൽനിന്നും വിരമിച്ചവരും അഭ്യുദകാംക്ഷികളും രൂപംനൽകിയതാണ് സാൻ ജോർജിയൻ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. വൈസ് പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജനറൽ സെക്രട്ടറി ജേക്കബ് കുറ്റിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.



