കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെ കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

1968-ലെ ചരിത്രപ്രസിദ്ധമായ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളായിരുന്നു അദ്ദേഹം. നക്സൽ വർഗീസ്, കുന്നിക്കൽ നാരായണൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം കേരളത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കങ്ങഴ ചുണ്ടമണ്ണിൽ ജനിച്ച സ്റ്റീഫൻ, പിന്നീട് കുടുംബത്തോടൊപ്പം ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.