തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീരാറാകുന്പോൾ യുഡിഎഫ് 77 സീറ്റിലും എൽഡിഎഫ് 57 സീറ്റിലും എൻഡിഎ അഞ്ച് സീറ്റിലും ലീഡു ചെയ്യുകയാണ്. പല മണ്ഡലങ്ങളിലും ഇവിഎം എണ്ണി തുടങ്ങി.
പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി രാജൻ പല്ലനാണ് മുന്നിൽ.
തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം. ജോണിനാണ് ലീഡ്. തൃത്താലയിൽ വി.ടി. ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.
ആദ്യ ഫല സൂചനകളിൽ പല മന്ത്രിമാരും പിന്നിലാണ്. ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി. രാജേഷും വീണാ ജോർജും പിന്നിലാണ്. പാലായിൽ ജോസ് കെ.മാണി പിന്നിൽ. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനാണ് മുന്നിൽ. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു.



