രാജ്യത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംഘം “രജിസ്റ്റർ ചെയ്യാത്ത സംഘടന”യായി തുടരുന്നത് എന്തുകൊണ്ടാണെന്ന് അടുത്തിടെ ചോദ്യം ഉന്നയിച്ച കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയ്ക്ക് മറുപടി നൽകി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
ഖാർഗെയുടെ പരാമർശങ്ങൾക്ക് മറുപടിയായി, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് വളരെ മുമ്പുതന്നെ, 1925 ൽ സംഘം ആരംഭിച്ചുവെന്ന് ഭഗവത് പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിൽ ഇത് രജിസ്റ്റർ ചെയ്യുമെന്ന് വിമർശകർ പ്രതീക്ഷിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.



