ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിനെ സംബന്ധിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ചൊവ്വാഴ്ച ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇനിയും ജോലികൾ ബാക്കിയുണ്ട്. എന്നാലും നമ്മൾ ഒരു ചരിത്രപരമായ വ്യാപാര കരാറിന്റെ തൊട്ടടുത്താണ്. ചിലർ ഇതിനെ എല്ലാ കരാറുകളുടെയും മാതാവ് എന്ന് വിളിക്കുന്നു’. അവർ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച ചെയ്ത് കൊണ്ടിരുന്ന സ്വതന്ത്ര വ്യാപാര കരാറിനെ (Free Trade Agreement-FTA) കുറിച്ചാണ് അവർ സൂചിപ്പിച്ചത്.



