തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ സത്യവാംഗ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരാണ്.
അവര്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ചു നില്ക്കുന്നുണ്ടോ. ഈ വിഷയത്തില്‍ യുഡിഎഫിന് ഒറ്റ നിലപാടേ ഉള്ളൂ. ആചാരങ്ങള്‍ക്ക് അനുസരിച്ചും ശബരിമലയിലെ പ്രത്യേകത അനുസരിച്ചും വിശ്വാസം അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല.
എന്നാല്‍ 55 വയസ് കഴിഞ്ഞ സ്ത്രീകളെ കയറ്റുന്നതില്‍ ആരും എതിരുമല്ല. അതിനാല്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കേണ്ട സമയമായിരിക്കുന്നു. യുവതീ പ്രവേശനം അനുവദിച്ചശേഷം നാട്ടിലെ ജനങ്ങളുടെ വീട്ടില്‍ പോയി മാപ്പു പറഞ്ഞവരാണ് മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര്.
അവരുടെ ഇപ്പോഴത്തെ നിലപാട് അറിയേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നതു തന്നെയാണ് യുഡിഎഫിന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.



