ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം എ​ൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി. 161 യാ​ത്ര​ക്കാ​രു​മാ​യി പോ​യ വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പൂ​ർ​ണ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ബോ​യിം​ഗ് 737 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 6ഇ 579 എ​ന്ന വി​മാ​ന​മാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് സം​ബ​ന്ധി​ച്ച വി​വ​രം രാ​വി​ലെ 10:54 ന് ​അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ റ​ൺ​വേ​യി​ൽ സ​ജ്ജ​രാ​യെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തോ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ളോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പ് അ​റി​യി​ച്ചു.