ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചതായി അധികൃതർ അറിയിച്ചു. സൈന്യം, പോലീസ്, സിആർപിഎഫ് എന്നിവർക്ക് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു. ‘ഓപ്പറേഷൻ ത്രാഷി-I’ എന്ന പേരിലായിരുന്നു ഓപ്പറേഷൻ.
ഒരു മലയുടെ ചെരുവിൽ സ്ഥിതി ചെയ്യുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീടിനുള്ളിൽ ഭീകരർ ഒളിവിൽ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.തന്ത്രപരമായ നീക്കത്തോടെ സൈന്യം മൂന്ന് ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു



