ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഐഐ ഇംപാക്ട് സമിറ്റ് 2026-ൽ പങ്കെടുക്കുന്നതിന് ഒരു ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണത്തിലുള്ള ശക്തമായ വിശ്വാസമാണ് ഈ നീക്കത്തിലൂടെ അദ്ദേഹം പ്രകടമാക്കിയത്.

സുഹൃത്തുക്കൾ ഒത്തുചേരുമ്പോൾ നവീകരണങ്ങൾ സംഭവിക്കുന്നു, എഐ ഇംപാക്ട് സമിറ്റിനായി തയ്യാറെടുക്കുന്നു എന്ന കുറിപ്പോടെയാണ് മാക്രോൺ എക്സിൽ (X) ചിത്രം പങ്കുവെച്ചത്. ഇത് എഐ നിർമ്മിതമാണ് എന്ന് അദ്ദേഹം അടിക്കുറിപ്പിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഉച്ചകോടിയുടെ പ്രമേയവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണവും അടിവരയിടുന്നതായിരുന്നു ഈ പോസ്റ്റ്.