കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടിയത്. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചിരുന്നു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്.
പിന്നീട് ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ച ശേഷമാണ് തളച്ചത്.



