കൊ​​ച്ചി: വോ​​ട്ടെ​​ടു​​പ്പു ദി​​വ​​സ​​വും ത​​ലേ​​ന്നും സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും പ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ അ​​ച്ച​​ടി മാ​​ധ്യ​​മ പ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു ജി​​ല്ലാ​​ത​​ല മാ​​ധ്യ​​മ നി​​രീ​​ക്ഷ​​ണ – സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ സ​​മി​​തി (എം​​സി​​എം​​സി) യു​​ടെ മു​​ൻ​​കൂ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ നി​​ര്‍ബ​​ന്ധ​​മാ​​ക്കി.

നി​​ഷ്പ​​ക്ഷ​​മാ​​യ പ്ര​​ചാ​​ര​​ണ അ​​ന്ത​​രീ​​ക്ഷം ഉ​​റ​​പ്പാ​​ക്കാ​​ന്‍ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലും മു​​ൻ​​കൂ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ര​​സ്യ​​ങ്ങ​​ൾ ഒ​​ഴി​​കെ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളോ സ്ഥാ​​നാ​​ർ​​ഥി​​ക​​ളോ സം​​ഘ​​ട​​ന​​ക​​ളോ വ്യ​​ക്തി​​ക​​ളോ അ​​ച്ച​​ടി മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.

വ്യ​​ക്തി​​ക​​ൾ​​ക്കും മ​​ത്സ​​ര​​രം​​ഗ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ര​​സ്യ​​ങ്ങ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ജി​​ല്ലാ മാ​​ധ്യ​​മ നി​​രീ​​ക്ഷ​​ണ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ല്‍ സ​​മി​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാം.

ര​​ജി​​സ്റ്റ​​ർ ചെ​​യ്ത രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് പ​​ര​​സ്യ​​ങ്ങ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത​​ല എം​​സി​​എം​​സി​​യി​​ൽ അ​​പേ​​ക്ഷി​​ക്കാ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു.