തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളു​മ​ണ്ണ​ടി കൂ​ട്ടു​മു​ഖം സ്വ​ദേ​ശി സീ​ത​മ്മ​യെ (79) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സീ​ത​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​ത​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ മ​ക​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​റി​ക്കു​ള്ളി​ൽ പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി. മ​ര​ണം കൊ​ല​പാ​ത​കം എ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം സീ​ത​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.