തൃ​ശൂ​ർ: വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വാ​ണി​യം​പാ​റ ഇ​കെ​എം​യു​പി സ്കൂ​ളി​ലെ 37-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ കൊ​മ്പ​ഴ രാ​മ​ൻ​ചി​റ സ്വ​ദേ​ശി വി​നോ​ദ് ( 63, ഉ​ണ്ണി ചെ​ക്ക​ൻ) ആ​ണ് മ​രി​ച്ച​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ങ്ങി​യ വി​നോ​ദി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തു​ന്ന സ​മ​യ​ത്ത് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.