തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച വീ​ട്ടി​ൽ നി​ന്ന് വീ​ണ്ടും പാ​മ്പി​നെ പി​ടി​കൂ​ടി. ആ​ല്‍​ജോ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന സ​മ​യ​ത്താ​ണ് ശം​ഖു​വ​ര​യ​ന്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പി​ന്‍ കു​ഞ്ഞി​നെ ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ ഇ​തി​നെ ത​ല്ലി​ക്കൊ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ടാ​ലി സ്വ​ദേ​ശി ഫി​ല്‍​ജോ​യു​ടെ മ​ക​ന്‍ ആ​ല്‍​ജോ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ആ​ൽ​ജോ മ​രി​ച്ച​ത് ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റാ​ണെ​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

പാ​മ്പു​ക​ടി​യേ​റ്റ ആ​ല്‍​ജോ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നോ​ജ് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​മ്മ​യ്ക്കൊ​പ്പം ആ​ദ്യം കി​ട​പ്പു​മു​റി​യി​ൽ നി​ല​ത്തും പി​ന്നെ ക​ട്ടി​ലി​ലു​മാ​ണ് കു​ട്ടി​ക​ൾ കി​ട​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഇ​രു​വ​ർ​ക്കും വ​യ​റു​വേ​ദ​ന​യും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ടു.

രാ​ത്രി ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ശ്ന​മാ​കാ​മെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ ആ​ദ്യം ക​രു​തി​യ​ത്. വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പാ​മ്പു​ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​വി​ടു​ത്തെ ഡോ​ക്ട​റാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു മി​നി​റ്റു​ക​ൾ​ക്ക​കം ആ​ൽ​ജോ​യ്ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​ക​ൾ കി​ട​ന്ന ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ നി​ന്ന് പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.