തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പാമ്പുകടിയേറ്റ ദിക്ഷലിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്.
എന്നാൽ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല. ചിറയിൻകീഴ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. കുട്ടിക്ക് കൃത്യമായ ചികിത്സനൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് ചിറയിൻകീഴ് മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടന്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



