കൊ​ച്ചി: ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു ഓ​മ​ന​ക്കു​ട്ട​ന്‍, അ​നു എ​ന്നി​വ​രും ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ജ​ന്നാ​ഥ് നാ​യി​ക്, ജി​തി​ന്‍ നാ​യി​ക് എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ല്‍ നി​ന്നും ട്രെ​യ്‌​നി​ലാ​ണ് ക​ഞ്ചാ​വ് കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ട്ടു പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.