ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആർസി) കിഴക്കൻ മേഖലയിൽ രണ്ട് കൂട്ടക്കുഴിമാടങ്ങളിലായി 171 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. എം23 എന്ന വിമത ഗ്രൂപ്പ് അടുത്തിടെ പിൻവാങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായത്.
കിഴക്കൻ നഗരമായ ഉവിറയുടെ പ്രാന്തപ്രദേശത്തുള്ള കിറോമോണി, കവിംവിറ എന്നീ ഭാഗങ്ങളിൽ നിന്നായി കുറഞ്ഞത് 171 മൃതദേഹങ്ങളുള്ള രണ്ട് കൂട്ടക്കുഴിമാടങ്ങൾ അധികൃതർ കണ്ടെത്തിയതായി സൗത്ത്-കിവു പ്രവിശ്യയുടെ ഗവർണർ ജാക്വസ് പുരുസി പറഞ്ഞു. കിരോമോണിയിൽ നിന്ന് 30 മൃതദേഹങ്ങളും കാവിംവിറയിൽ നിന്ന് 141 മൃതദേഹങ്ങളും കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഡിസംബറിലാണ് എം23 വിമതർ ഉവിര പിടിച്ചെടുത്തത്. എന്നാൽ അമേരിക്കയുടെ ഇടപെടലിനെത്തുടർന്ന് സമാധാന ചർച്ചകളുടെ ഭാഗമായി ഇവർ പിന്നീട് പിൻവാങ്ങുകയായിരുന്നു.



