ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഫാ​ർ​സ് പ്ര​വി​ശ്യ​യി​ൽ ഭൂ​ച​ല​നം. 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 10 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, യു​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​വി​ഞ്ഞ​താ​യി റെ​ഡ് ക്ര​സ​ന്‍റ് റി​പ്പോ​ർ​ട്ട്.

മ​ര​ണം എ​ഴു​ന്നൂ​റു ക​ട​ന്നെ​ന്ന് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​നി​ൽ മാ​ത്രം 555ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റെ​ഡ് ക്ര​സ​ന്‍റി​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.