കൊ​ല്ലം: ഡോ. ​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സി​ൽ ചെ​യ്ത കു​റ്റ​ങ്ങ​ൾ മ​ന​പൂ​ർ​വ​മ​ല്ലെ​ന്നും എ​ന്ത് പ്രാ​യ​ശ്ചി​ത്തം ചെ​യ്യാ​നും ത​യാ​റാ​ണെ​ന്നും പ്ര​തി സ​ന്ദീ​പ് കോ​ട​തി​യി​ൽ.

താ​ൻ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ശി​ക്ഷാ​വി​ധി​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും സ​ന്ദീ​പ് കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു. പ്രാ​യ​മാ​യ അ​മ്മ​യെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും പ്ര​തി കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു.

എ​ന്നാ​ൽ ശി​ക്ഷ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ബാ​ലി​ശ​മാ​യ വാ​ദ​ങ്ങ​ളാ​ണെ​ന്നും സ​ന്ദീ​പി​ന്‍റേ​തെ​ന്നും പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ മ​ക​ൾ നേ​രി​ട്ട ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന​ത് കേ​ൾ​ക്ക​വേ വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​ക്കു​ള്ളി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു.

അ​തേ​സ​മ​യം, സ​ന്ദീ​പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് വ​ന്ദ​ന​യെ കൊ​ല​പ്പെ​ടു​ത്താ​ൻ അ​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. പ്ര​തി​ക്ക് മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ട് എ​ന്നും കേ​സി​ന്‍റെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഭാ​ഗം ആ​രോ​പി​ച്ചു.

ജ​യി​ലി​ലെ ലൈ​ബ്ര​റി​യി​ൽ​നി​ന്ന് മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു പ​ഠി​ച്ച ശേ​ഷം ത​ന്നെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ വ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ലെ വി​ദ​ഗ്ധ സൈ​ക്യാ​ട്രി ഡോ​ക്ട​ർ​മാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന, വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് പ്ര​തി കേ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ തെ​ളി​യി​ച്ചി​രു​ന്നു.