ഗാസ സമാധാന ബോർഡിൽ (Gaza Board of Peace) ഏതെല്ലാം ലോക നേതാക്കൾ ഉണ്ടാകുമെന്ന് അടുത്ത വർഷം ആദ്യം പ്രഖ്യാപനം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിലെ റൂസ്‌വെൽറ്റ് റൂമിൽ നടന്ന സാമ്പത്തിക പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്രായേലും ഹമാസും തമ്മിൽ താൽക്കാലിക വെടിനിർത്തൽ സ്ഥാപിച്ച ഗാസ പ്ലാനിൻ്റെ ഭാഗമായി രൂപീകരിച്ച ബോർഡിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



