ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് എഴുതിയ ജന്മദിന കത്ത് സംബന്ധിച്ച വാർത്തയുടെ പേരിൽ ഡൊണാൾഡ് ട്രംപ് മാധ്യമ മുതലാളി റൂപർട്ട് മർഡോക്കിനും വാൾസ്ട്രീറ്റ് ജേണലിന്റെ മാതൃ കമ്പനികളായ ന്യൂസ് കോർപ്പിനും ഡൗ ജോൺസിനും എതിരെ 10 ബില്യൺ യുഎസ് ഡോളറിന് കേസ് കൊടുത്തു.
2003-ൽ ട്രംപ് എപ്സ്റ്റീന് ജന്മദിന ആശംസകൾ അറിയിച്ച് കത്ത് അയച്ചതായി വാൾസ്ട്രീറ്റ് ജേണൽ അവകാശവാദം പ്രസിദ്ധീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മിയാമിയിലെ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡ ഫെഡറൽ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2019 ൽ ജയിൽ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് എപ്സ്റ്റീൻ നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടു.