വാഷിംഗ്ടൺ ഡിസി: സ്ഥാനാർഥിയായി താൻ രംഗത്തില്ലാതിരുന്നതുകൊണ്ടാണ് യുഎസിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒപ്പം കോൺഗ്രസ് അംഗീകാരമില്ലാതെ ഫണ്ടിംഗ് മുടങ്ങിയതുമൂലമുള്ള ഭരണസ്തംഭനവും റിപ്പബ്ലിക്കൻ തോൽവിക്കു കാരണമായതായി സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്തും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചനയുമാണ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ.
ന്യൂയോർക്ക് മേയറായി വിജയം പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി പ്രസംഗം തുടങ്ങിയപ്പോൾ, ‘ദാ തുടങ്ങുന്നു’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.



