ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വലിയ രീതിയിൽ ലോകത്തിനാകെ ഭീഷണിയായി ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനുള്ളിൽ പ്രതിഷേധം രൂക്ഷമാവുകയും പ്രക്ഷോഭം വിദേശ രാജ്യങ്ങളിലും വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങളെ കുറിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഇറാൻ സർക്കാരിൻറെ നടപടിക്കെതിരെ ട്രംപ് രൂക്ഷമായ മുന്നറിയിപ്പാണ് നൽകിയത്.
വിഷയത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇറാനിയൻ അധികൃതർ നടപടികൾ ശക്തമാക്കിയാൽ പരിമിതമായ ആക്രമണങ്ങൾ നടത്തേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ഇറാൻറെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള സാധ്യതകളാണ് അദ്ദേഹത്തിന് മുന്നിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്.



