തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ യുദ്ധത്തിനും ഓരോ നൊബേൽ സമ്മാനം വീതം തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടും നോർവേ തന്നെ മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. “തടഞ്ഞ ഓരോ യുദ്ധത്തിനും എനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു, പക്ഷേ ഞാൻ അത് പുറത്തുപറയാറില്ല. എട്ട് യുദ്ധങ്ങളാണ് ഞാൻ ഒത്തുതീർപ്പാക്കിയത്,” ട്രംപ് പറഞ്ഞു.



