പ്രതിസന്ധി രൂക്ഷമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കണമെന്ന യു.എസ് ആഹ്വാനത്തെ പിന്തുണക്കാതിരുന്ന സഖ്യകക്ഷികൾക്കെതിരെ പ്രകോപിതനായി ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഈ ജലപാത സുരക്ഷിതമാക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ കടലിടുക്ക് ഇറാൻ ഉപരോധത്തിലാണ്. ഇത് ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തുകയും ചെയ്തു. ഞങ്ങൾക്ക് ആരെയും ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് തങ്ങളെന്നും ട്രംപ് പറഞ്ഞു. ഒരു പ്രതിരോധ സഖ്യമായിരുന്നിട്ടും നാറ്റോ രാജ്യങ്ങൾ അമേരിക്കയെ സഹായിക്കുന്നില്ലെന്ന തന്റെ പഴയ വിമർശനം അദ്ദേഹം ആവർത്തിച്ചു.