റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വസതികളിലൊന്ന് ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ താൻ അതീവ ക്രുദ്ധനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുടിൻ തന്നെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാൽ യുക്രെയ്ൻ ഈ ആരോപണം തള്ളിക്കളഞ്ഞു.

“ആരാണ് എന്നോട് ഇക്കാര്യം പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? പ്രസിഡന്റ് പുടിൻ തന്നെയാണ്. ഇന്ന് പുലർച്ചെ അദ്ദേഹം എന്നെ വിളിച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞു. ഇത് ശരിയായ നടപടിയല്ല, എനിക്ക് വലിയ ദേഷ്യം തോന്നുന്നു,” ട്രംപ് പറഞ്ഞു.