തൃ​ശൂ​ര്‍: തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി​യി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച തെ​രു​വ് നാ​യ​യെ പി​ടി​കൂ​ടി. നാ​ട്ടു​കാ​രും നാ​യ​പി​ടി​ത്ത​ക്കാ​രും സം​യു​ക്ത​മാ​യാ​ണ് പു​ല​ർ​ച്ച​യോ​ടെ നാ​യ​യെ പി​ടി​കൂ​ടി​യ​ത്. എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി കാ​ർ​ത്യാ​യി​നി(84) ആ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ ദേ​വ​ദാ​സ​നെ​യും നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.

ഇ​രു​വ​ർ​ക്കും ഭ​ക്ഷ​ണ​വു​മാ​യി കാ​ർ​ത്യാ​യ​നി​യു​ടെ ഇ​ള​യ മ​ക​ൻ മ​ണി എ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ര ത​ളം​കെ​ട്ടി​യ നി​ല​യി​ൽ കാ​ർ​ത്യാ​യ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ർ​ത്യാ​യ​നി​യു​ടെ മു​ഖ​മ​ട​ക്കം ശ​രീ​ര​മാ​സ​ക​ലം വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

വ​യോ​ധി​ക​യു​ടെ മു​ഖം ഉ​ൾ​പ്പെ​ടെ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​കൃ​ത​മാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് രാ​ത്രി വൈ​കി​യും നാ​യ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് നാ​യ​യെ പി​ടി​കൂ​ടാ​നാ​യ​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ർ​ത്യാ​യ​നി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.