ചെ​ന്നൈ: പ​രീ​ക്ഷ​യി​ല്‍ ജ​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. നീ​ല​ഗി​രി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​മ​ര്‍​ജ​ന്‍​സി വാ​ര്‍​ഡി​ലെ ഡോ​ക്ട​ർ ഓം ​പ്ര​കാ​ശ്(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഊ​ട്ടി വ​നി​താ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​രു​മാ​യു​ള്ള ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ക്ക് വാ​ങ്ങി​ത്ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 22 വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​വ​കാ​ര്യ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ഊ​ട്ടി​യി​ലെ എ​ഡ​ബ്ല്യു​പി​എ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി​യാ​യ ഓം ​പ്ര​കാ​ശ് ര​ണ്ട് വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​യാ​ള്‍ മ​റ്റ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യും കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.