പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന നടുവേദന ഇന്ന് യുവാക്കൾക്കിടയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ജോലിസ്ഥലത്തും മറ്റും മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, തെറ്റായ രീതിയിലുള്ള ഇരിപ്പും നിൽപ്പും, വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവയാണ് ഈ പ്രശ്നത്തിന് പ്രധാന കാരണങ്ങളായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
രാവിലെ എഴുന്നേൽക്കുമ്പോൾ നടുവിനോ നട്ടെല്ലിനോ കഠിനമായ വേദനയോ വഴക്കമില്ലായ്മയോ അനുഭവപ്പെടുന്നവർക്ക് പ്രഭാതത്തിൽ വെറും എട്ട് മിനിറ്റ് നീളുന്ന ലളിതമായ വ്യായാമമുറകളിലൂടെ ഇതിന് പരിഹാരം കാണാൻ സാധിക്കും.
രാവിലെ എഴുന്നേറ്റ ഉടൻ ചെയ്യുന്ന ലഘുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും പേശികളെ അയവുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ഇത് നടുവേദന മൂലമുണ്ടാകുന്ന വീക്കവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.



