കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്റെ (68) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു പാലായ്ക്കു സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. കഴിഞ്ഞ ഒക്ടോബർ 16ന് തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടർന്നു ചികിത്സയിലായിരുന്നു ഡിജോ കാപ്പന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു.



