ബോളിവുഡിന് വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ’ ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയുടെ കളക്ഷൻ മറികടന്നു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിക്കുന്നത്.

ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ ചിത്രമായി ഇതോടെ ‘ധുരന്ധർ’ മാറി. 2025-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയും ഈ രൺവീർ സിംഗ് ചിത്രം സ്വന്തമാക്കി.

ഇതോടെ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ (Kantara Chapter 1), വിക്കി കൗശലിന്റെ ‘ചാവ’ (Chhaava) എന്നീ ചിത്രങ്ങളെ മറികടന്ന് 2025-ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി ‘ധുരന്ധർ’ മാറി. ഇന്ത്യയിൽ നിന്ന് മാത്രം 668.80 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള വിപണിയിൽ ചിത്രത്തിന്റെ ആകെ വരുമാനം 1,006.7 കോടി രൂപയിലെത്തിയതായി അണിയറപ്രവർത്തകർ അറിയിച്ചു.