കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കൊ​ച്ചി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ദീ​പ്തി മേ​രി വ​ർ​ഗീ​സ്. ഫെ​യ്‌​സ്ബു​ക്കി​ൽ ഷി​യാ​സി​ന്‍റെ ചി​ത്രം പ​ങ്ക് വ​ച്ചാ​ണ് ദീ​പ്തി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന.

കൊ​ച്ചി സീ​റ്റി​ൽ ദീ​പ്തി​യെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. കൊ​ച്ചി​യെ തി​രി​ച്ചു പി​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്ത​നാ​യ സാ​ര​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​നെ കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യ​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന് ദീ​പ്‌​തി കു​റി​ച്ചു.

അ​തേ​സ​മ​യം കൊ​ച്ചി​യി​ൽ ഇ​ത്ത​വ​ണ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യെ ഒ​റ്റ​ക്കെ​ട്ടാ​യി ന​യി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും മു​ഹ​മ്മ​ദ്‌ ഷി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.